Test june 22

Test june 22

[17/06, 12:50 PM] ‪+91 95393 53907‬: ഗണിത ചോദ്യങ്ങൾ - പാർട്ട് 1
✍🏽✍🏽✍🏽✍🏽✍🏽✍🏽✍🏽

1. ഇന്നലെയുടെ തലേന്ന് ചൊവ്വാഴ്ചയെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസം.

(A) ബുധന്‍

(B) വ്യാഴം

(C) വെള്ളി

(D)ശനി✅

Hints ഇന്നലെയുടെ തലേന്ന് ചൊവ്വയെങ്കില്‍ ഇന്നലെ ബുധനാഴ്ചയും ഇന്ന് വ്യാഴാഴ്ചയും ആയിരിക്കും. അപ്പോള്‍ നാളെ വെള്ളിയും നാളെയുടെ പിറ്റേദിവസം ശനിയും ആയിരിക്കും.

2. ക്ലോക്കില്‍ സമയം 12.25 കണ്ണാടിയിലെ പ്രതിബിംബത്തില്‍ ഇതിന്റെ സമയം എത്ര?

(A)11.35✅

(B) 12.35

(C) 5.55

(D) 5.35

Hints ഇത്തരം ചോദ്യത്തിന് 11- ല്‍ കുറവായ സമയമാണെങ്കില്‍ 11.60 - ല്‍ നിന്നും 11- ല്‍ കൂടുതലാണ് തന്നിരിക്കുന്ന സമയമെങ്കില്‍ 23.60 - ല്‍ നിന്നും കുറച്ചാല്‍ മതി. ഇവിടെ 11- നേക്കാള്‍ കൂടുതലായ സമയമായതുകൊണ്ട് 23.60- ല്‍ നിന്നും കുറയ്ക്കണം. 23.60 - 12.25 = 11.35

3. 2016 ജനുവരി 1 വെള്ളിയെങ്കില്‍ 2017 ജനുവരി 1 ഏത് ദിവസം ?

(A) തിങ്കള്‍

(B) ശനി

(C)ഞായര്‍✅

(D) വ്യാഴം

Hints

സാധാരണ വര്‍ഷങ്ങള്‍ തുടങ്ങുന്നതും (ജനുവരി 1) അവസാനിക്കുന്നതും (ഡിസംബര്‍ 31). ഒരേ ദിവസമായിരിക്കും. അധിവര്‍ഷമാണെങ്കില്‍ 1 ദിവസം കൂടുതലായിരിക്കും അവസാനിക്കുന്ന ദിവസം.2016 ജനുവരി 1 വെള്ളി,  2016 ഡിസംബര്‍ 31 ശനി. (2016 അധിവര്‍ഷമായതിനാല്‍ ഫെബ്രുവരി 29 ദിവസം).
അതിനാല്‍  2017ജനുവരി 1 ഞായര്‍.

4. ഒരു അധിവര്‍ഷത്തിലെ ഫെബ്രുവരി 1-ാം തിയതി വെള്ളിയാഴ്ചയായാല്‍ മാര്‍ച്ച് 17ാം തീയതി എന്നത് എന്ന് ?

(A) ബുധന്‍

(B) വ്യാഴം

(C) വെള്ളി

(D)തിങ്കള്‍✅

Hints ഫെബ്രുവരിയിലെ 1,8,15,22,29 ഇവ വെള്ളിയാഴ്ചകളാണ്. മാര്‍ച്ചുമാസത്തിലെ 1,8,15 ഇവ ശനിയാഴ്ചകളാണ്.  16 ‍ഞായര്‍, 17 തിങ്കള്‍.

5. ഒരു വര്‍ഷത്തിലെ മാര്‍ച്ച് 25 ചൊവ്വാഴ്ചയാണെങ്കില്‍ ആ മാസത്തില്‍ എത്ര ഞായറാഴ്ചയുണ്ട് ?

(A) 6

(B) 5✅

(C) 4

(D) 3

Hints മാര്‍ച്ച്  25 ചൊവ്വാഴ്ച
മാര്‍ച്ച്  24 തിങ്കള്‍
മാര്‍ച്ച് 23 ഞായര്‍, കൂടാതെ 2,9,16,30 ഇവയും ഞായറാഴ്ച തന്നെ.
മൊത്തം 5 ഞായര്‍

6. മൂന്നാം തീയതി  ശനിയാഴ്ച വരുന്ന ആഗസ്റ്റ്  മാസത്തില്‍ എത്ര ശനിയാഴ്ച ഉണ്ട് ?

(A) മൂന്ന്

(B) നാല്

(C)അഞ്ച്✅

(D) ഏഴ്

Hints മൂന്ന് ശനിയെങ്കില്‍  1,8,15,22,29 എന്നീ ദിവസങ്ങള്‍   വ്യാഴാഴ്ചയായിരിക്കും.

30 വെള്ളി

31 ശനി  (3,10,17,24,31)

7. ഒരു സാധാരണ വര്‍ഷത്തിലെ മാര്‍ച്ച് ഒന്നാം തിയതി ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷത്തിലെ ജൂണ്‍ പതിനഞ്ച് ഏതു ദിവസമായിരിക്കും.

(A) വെള്ളി

(B) ശനി

(C)ഞായര്‍✅

(D) തിങ്കള്‍

Hints മാര്‍‌ച്ച് മാസത്തിലെ 1,8,15,22,29 തിയതികള്‍ ശനിയാഴ്ചകളാണ്.
മാര്‍‌ച്ച്  30 ‍ഞായര്‍
മാര്‍‌ച്ച് 31 തിങ്കള്‍
ഏപ്രില്‍ മാസത്തിലെ 1,8,15,22,29 തിയതികള്‍ ചൊവ്വാഴ്ചകളാണ്.
ഏപ്രില്‍ 30 ബുധന്‍
മെയ് മാസത്തിലെ 1,8,15,22,29 തിയതികള്‍ വ്യാഴാഴ്ചകളാണ്.
മെയ്  30 വെള്ളി
മെയ്  31 ശനി
ജൂണ്‍ മാസത്തിലെ 1,8,15 തിയതികള്‍ ഞായറാഴ്ചയാണ്.

8. 1.15 ന് ഒരു ക്ലോക്കിലെ രണ്ടു സൂചികള്‍ക്കിടയിലെ കോണ്‍ എത്ര ഡിഗ്രി ?

(A) 82 1/2o

(B)52 1/2o✅

(C) 55o

(D) 85o

Hints പ്രദക്ഷിണ ദിശയില്‍  1.15 ന് മണിക്കൂര്‍ സൂചി ഒന്നാമതും മിനുട്ട് സൂചി അതിനുശേഷവുമാണ് വരുന്നത്.  ഇതില്‍ 5 മിനുട്ട് വീതമുള്ള രണ്ട് ഭാഗങ്ങളുണ്ട്. ഒരു ഭാഗത്തിന് 30o വെച്ച് 2 ഭാഗത്തിന് 2 x30=60o.അതിനു ശേഷം 1.15 ലെ 15ന്റെ പകുതിയായ 7 1/ 2 യെ 60- ല്‍ നിന്ന് കുറയ്കക്കുക.
60 -7 1/2 = 52 1/2o

9. 2001 ലെ ഏപ്രില്‍ 1ഞായറാഴ്ചയാണെങ്കില്‍ ജൂലൈ 1ഏതു ദിവസമായിരിക്കും.

(A)ഞായര്‍✅

(B) തിങ്കള്‍

(C) ചൊവ്വ

(D) വെള്ളി

Hints ഏപ്രില്‍ മാസത്തിലെയും ജൂലൈ മാസത്തിലെയും കലണ്ടറിലെ ദിവസങ്ങള്‍ ഒരു പോലെയാണ്.

10. 1992 എന്ന വര്‍ഷത്തില്‍ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആകെ എത്ര ദിവസങ്ങള്‍ ഉണ്ട് ?

(A) 91

(B)90✅

(C) 89

(D) 92

Hints 1992 എന്നത് അധിവര്‍ഷമാണ്.  i.e 29 ദിവസങ്ങള്‍ ഉണ്ട്.
29+31+30= 90

🌷🌷🌷🌷🌷🌷
[17/06, 12:50 PM] ‪+91 95393 53907‬: 1 *‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്?*
(A) Religion is the ganga of people
(B) Religion is the of people
(C) Religion is the evil of people
(D) Religion is the opium of people ✅

2 *ഹരിണം എന്ന പദത്തിന്‍റെ അർത്ഥം?*
(A) ആന
(B) ആലില
(C) പച്ച നിറം
(D) മാൻ ✅

3 *കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?*
(A) ജീവിതത്തിന്‍റെ പുസ്തകം ✅
(B) പുരുഷവിലാപം
(C) സൂഫി പറഞ്ഞ കഥ
(D) ചരമവാർഷികം

4 *ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?*
(A) സുഖദുഃഖം
(B) മുഖകമലം
(C) തളിർമേനി ✅
(D) നീലമേഘം

5 *"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?*
(A) അക്കിത്തം
(B) കോവിലന്‍ ✅
(C) വി.കെ.എന്‍.
(D) ടി.പത്മനാഭന്‍

6 *Just in time - പ്രയോഗത്തിന്‍റെ അർത്ഥമെന്ത്?*
(A) സമയം നോക്കാതെ
(B) യോജിച്ച സന്ദർഭത്തിൽ
(C) സമയം പാലിക്കാതെ
(D) കൃത്യസമയത്ത് ✅

7 *വനം എന്നർത്ഥം വരാത്തപദം?*
(A) വിപനം
(B) ഗഹനം
(C) അടവി
(D) ചത്വരം ✅

8 *I got a message from an alien friend.?*
(A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
(B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു. ✅
(C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
(D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു

9 *വിണ്ടലം ഏത് സന്ധിക്കു ദാഹരണമാണ്?*
(A) ആദേശ സന്ധി ✅
(B) ദ്വിത്വ സന്ധി
(C) ആഗമ സന്ധി
(D) ലോപസന്ധി

10 *ആകാശം എന്ന പദത്തിന്‍റെ പര്യായമല്ലാത്തത് ഏത്?*
(A) വാനം
(B) കുമുദം ✅
(C) ഗഗനം
(D) വ്യോമം

11 *തൽസമരൂപത്തിലുള്ള പദം?*
(A) കണ്ണൻ
(B) ചാരം
(C) ഖേദന ✅
(D) കനം

12 *ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?*
(A) അറബി ✅
(B) ഫ്രഞ്ച്
(C) പോർച്ചുഗീസ്
(D) ഇംഗ്ലീഷ്

13 *മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത്?*
(A) അധ്യാത്മരാമായണം കിളിപ്പാട്ട്
(B) രാമകഥാപ്പാട്ട്
(C) രാമായണ ചമ്പു
(D) രാമചരിതം ✅

14 *താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം?*
(A) നാഗം
(B) നാകം ✅
(C) ഉരഗം
(D) പന്നഗം

15 *തണുപ്പുണ്ട് - സന്ധി ഏത്?*
(A) ആദേശ സന്ധി
(B) ആഗമ സന്ധി
(C) ലോപ സന്ധി ✅
(D) ദിത്വ സന്ധി
[17/06, 12:50 PM] ‪+91 95393 53907‬: ഗണിത ചോദ്യങ്ങൾ - പാർട്ട് 2
✍🏽✍🏽✍🏽✍🏽✍🏽✍🏽✍🏽

11. 31 ദിവസമുള്ള ഒരു മാസത്തിലെ രണ്ടാം ശനി പത്താം തീയതിയാണെങ്കില്‍ ആ മാസം എത്ര ഞായറാഴ്ചയുണ്ട് ?

(A) 4✅

(B) 5

(C) 6

(D) 7

Hints

7 വീതം കൂടുന്ന ദിവസവും കുറയുന്ന ദിവസങ്ങളും ഒരേ ദിവസങ്ങള്‍ തന്നെയായിരിക്കും. പത്താം തീയതി ശനി, ആയതിനാല്‍ മൂന്നാം തീയതിയായിരിക്കും ആദ്യ ശനി. അപ്പോള്‍ നാലാം തീയതി ആദ്യ ഞായര്‍ കിട്ടും. പിന്നെ 7 വീതം കൂട്ടി എഴുതിയാല്‍ മതി. 4,11,18,25 ഈ ദിവസങ്ങള്‍ മാത്രമാണ് ഞായര്‍. അതിനാല്‍ 4 ഞായറാഴ്ച.

12. 2012 ജനുവരി 13 മുതല്‍ മാര്‍ച്ച് 22 വരെ ആകെ എത്ര ദിവസങ്ങള്‍?

(A) 50

(B) 60

(C) 40

(D)70✅

Hints 2012 അധിക വര്‍ഷമായതിനാല്‍
ഫെബ്രുവരി 29 ദിവസം
ജനുവരി 31 – 12 = 19 ദിവസം
ഫെബ്രുവരി = 29 ദിവസം
മാര്‍ച്ച് = 22 ദിവസം.
= 19 + 29 + 22 = 70

13. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്.

(A) വ്യാഴം

(B)ശനി✅

(C) ‍ഞായര്‍

(D) ചൊവ്വ

14. 2016 ജനുവരി 1വെള്ളിയാഴ്ചയാണ്. ഫെബ്രുവരിയിലെ ആദ്യ ദിവസം ഏതാഴ്ചയാണ് .

(A) ശനി

(B)

ഞായര്‍

(C)തിങ്കള്‍✅

(D) വ്യാഴം

Hints ജനുവരി മാസം 31 ദിവസങ്ങളാണുള്ളത് 31 7  4 ആഴ്ചയും  3 ഒറ്റ ദിവസവും. വെള്ളിയാഴ്ച കഴിഞ്ഞു വരുന്ന മൂന്നാമത്തെ ഒറ്റ ദിവസം തിങ്കള്‍ ആണ്.

15. ഓഗസ്റ്റ് 22 വ്യാഴാഴ്ചയാണെങ്കില്‍ ആ മാസം എത്ര വ്യാഴാഴ്ചകളുണ്ട് ?

(A) 3

(B) 4

(C) 5✅

(D) 6

Hints 1,8,15,22,29 എന്നീ ദിവസങ്ങള്‍ വ്യാഴാഴ്ചകളായിരിക്കും.

16. 1996 ല്‍ വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആകെ എത്ര ദിവസങ്ങളുണ്ട് ?

(A) 90

(B)91✅

(C) 89

(D) 88

Hints ജനുവരി 31
ഫെബ്രുവരി 29 (1996 ഒരു അധിവര്‍ഷമാണ്)
മാര്‍ച്ച് 31
31+ 29 +31= 91

17. താഴെ തന്നിട്ടുള്ളതില്‍ ഏതാണ് അധിവര്‍ഷം.

(A) 1966

(B)1968✅

(C) 1970

(D) 1974

Hints അധിവര്‍ഷം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആ സംഖ്യയെ 4 കൊണ്ട് ഹരിക്കുക. ഏത് വര്‍ഷമാണോ നാലിന്റെ ഹരണമായി വരുന്നത് അത് അധിവര്‍ഷമാണ്.

18. ഒരു ക്ലോക്ക് 12.15 മണി എന്ന സമയം കാണിക്കുമ്പോള്‍ മിനിറ്റു സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

(A)82 1/2 o✅

(B) 83o

(C) 90o

(D) 82o

19. ഒരു സാധാരണ വര്‍ഷത്തില്‍ ഫെബ്രുവരി മുതല്‍ ആഗസ്റ്റ് വരെ എത്ര ദിവസങ്ങളുണ്ടാകും.

(A) 211

(B)212✅

(C) 213

(D) 210

Hints ഫെബ്രുവരി -28, മാര്‍ച്ച് - 31, ഏപ്രില്‍ 30, മേയ് - 31, ജൂണ്‍ - 30, ജൂലൈ 31, ആഗസ്റ്റ്  -31 എന്നിങ്ങനെയാണ് മാസങ്ങളും, ദിവസങ്ങളും. 28+31+30+31+30+31+31= 212 ദിവസങ്ങള്‍

20. A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദിവസം കൊണ്ടു തീര്‍ക്കുകയാണെങ്കില്‍ ഇവര്‍ ഒരുമിച്ച് ഈ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും ?

(A) 5 ദിവസം

(B) 6 ദിവസം✅

(C) 8 ദിവസം

(D) 10 ദിവസം

Hints 

(a+b)/ab

🌷🌷🌷🌷🌷🌷
[17/06, 12:50 PM] ‪+91 95393 53907‬: 💎💎💎💎💎💎💎💎💎

*ശതമാന കണക്ക് വ്യത്യസ്ത ചോദ്യങ്ങളും ഉത്തര്ങ്ങളും പഠിക്കാം*
📖📖📖📖📖📖📖📖📖

*ഗണിതം* 🔢

*ശതമാനം*  %

🔖🔖🔖🔖🔖🔖🔖🔖🔖

*1.ഒരു സംഖ്യയുടെ 1/3ന്റെ 20 ശതമാനത്തിന്റെ 12 1/2% , 20 ആയാൽ സംഖ്യ എത്ര?*

A.2400
B.3600
C.1200
D.4800

*വിശദീകരണം*
സംഖ്യ a എടുക്കുക
ax(1/3)×(20/100)×((25×1)/(2×100)=20
a×(1/3)×(1/5)×(1/8)=20
a=(20×8×5×3)
=2400

*ഉത്തരം=2400*

*2.1200 ന്റെ 8 1/3% - 360 ന്റെ 20% + 330 ന്റെ 33 1/3% എത്ര?*

A.138
B.128
C.133
D.136

*വിശദീകരണം*
8 1/3%=1/12
33 1/3%=1/3
20%=1/5
=1200/12-(360/5)+(330/3)
=100-72+110
=138

*ഉത്തരം=138*

*3.5 ഗ്രാം 1 കിലോഗ്രാമിന്റെ എത്ര ശതമാനമാണ്?*
A.5%
B.0.05%
C.0.005%
D.0.5%

*വിശദീകരണം*
5/1000×100
=0.5%

*ഉത്തരം=0.5%*

*4.ഒരു ചതുരത്തിന്റെ നീളവും വീതിയും 10% കൂട്ടിയാൽ വിസ്തീർണം എത്ര ശതമാനം കൂടും?*
A.20%
B.15%
C.21%
D.10%

*വിശദീകരണം*
നീളം =a
വീതി=b
വിസ്തീർണം=ab
10%കൂടിയപ്പോൾ
നീളം=1.1a
വീതി=1.1b
വിസ്തീർണം=1.1a x 1.1b
=1.21 ab
വ്യത്യാസം=1.21-1/1×100
=21%

*ഉത്തരം=21%*

*5.വ്യാപരസ്ഥാപനത്തിൽ സാമ്പത്തിക മാന്ദ്യം കാരണം ജീവനക്കാരുടെ ശമ്പളം 10% വെട്ടിക്കുറച്ചു. തുടർന്ന് പഴയപാടിയാക്കാൻ എത്ര ശതമാനം കൂട്ടണം?*
A.10%
B.9 1/11%
C.11 1/9%
D.12%

*വിശദീകരണം*
100 രൂപ 90 രൂപയാക്കി. ഇനി 90 100 രൂപയാക്കാൻ
10/90×100=11 1/9% കൂട്ടണം

*ഉത്തരം=11 1/9*
*6.25 രൂപ 625 രൂപയുടെ എത്ര ശതമാനം ആണ്?*
A.5%
B.1/5%
C.4%
D.1/4%

*വിശദീകരണം*
(25/625)×100=4

*ഉത്തരം=4%*

*7.ഒരു വ്യാപാരിക്ക് 4 എണ്ണം വാങ്ങിയ വില 3 എണ്ണം വിറ്റപ്പോൾതന്നെ കിട്ടി എങ്കിൽ എത്ര ശതമാനം ആണ് അയാൾ ലാഭം എടുത്തത്?*

A.25%
B.33 1/3%
C.20%
D.50%

*വിശദീകരണം*
4 എന്നതിൽ ബാക്കി ഉള്ള 1 വിറ്റാൽ 3 എണ്ണം വിറ്റത്തിന്റെ ലാഭം കിട്ടും.
ലാഭശതമാനം=33 1/3%

*ഉത്തരം=33 1/3%*

*8.ഒരു പരീക്ഷയിൽ രാജുവിന് 455 മാർക്ക് ആണ് കിട്ടിയത് , രാമുവിന് 378 മാർക്ക് ആണ് കിട്ടിയത് ഇത് 54%ആയാൽ രാജുവിന് എത്ര ശതമാനം മാർക്ക് ആണ് കിട്ടിയത്?*
A.62%
B.65%
C.66%
D.67 1/2%

*വിശദീകരണം*
378=54%
അപ്പോൾ 455> =54/378×455
=65%

*ഉത്തരം=65%*

*9.ഒരു സംഖ്യയുടെ 80% ഓട് 80 കൂട്ടിയപ്പോൾ സംഖ്യ തന്നെ കിട്ടി. എന്നാൽ സംഖ്യ ഏത്?*
A.300
B.350
C.400
D.420

*വിശദീകരണം*
സംഖ്യ=a
0.8a+80=a
0.2a=80
a=400

*ഉത്തരം=400*

*10.ഒരു കോളനിയിൽ 60%പേർക്ക് കാർ ഉണ്ട് 50% പേർക്ക് ബൈക്ക് ഉണ്ട് ഇവ രണ്ടും ഇല്ലാത്തവർ 25% എന്നാൽ എത്ര ശതമാനം പേർക്ക് കാറും ബൈക്കും ഉണ്ട്?*
A.25%
B.35%
C.20%
D.15%

*വിശദീകരണം*
60%+50%+25%=135%
എങ്കിൽ 35% പേർക്ക് കാറും ബൈക്കും ഉണ്ട്

*ഉത്തരം =35%
[17/06, 12:50 PM] ‪+91 95393 53907‬: *🏃ദിശയും, ദൂരവും.*

🔲4 ദിക്കുകളും,അവയുടെ സ്ഥാനവും'+' രൂപത്തിൽ മനസിലാക്കാം;
🔲ദിശകളറിയാനുള്ള കോഡ്: NEWS. =  🔹North(വടക്ക്),East(കിഴക്ക്),West(പടിഞ്ഞാറ്),South(തെക്ക്).
🔲East വലത് ഭാഗത്ത് വരുമെന്ന് ഓർക്കാം:

         N
         ↑
W ←   →  E
         ↓         
         S
🔲ഇവിടെ, തെക്ക് നിന്നും വടക്കോട്ട് പോകുമ്പോൾ Right തിരിഞ്ഞാൽ കിഴക്കോട്ടും,Left തിരിഞ്ഞാൽ പടിഞ്ഞാറും എത്തും.
🔲ഇത് പോലെ, ഓരോ ദിശയിൽ നിന്നും നേരെ പോയാൽ / Right-Left Turn ചെയ്താൽ എവിടെത്തുമെന്ന് ചിത്രം നോക്കി കാണാം.
Eg:
🔴ഒരാൾ 6km കിഴക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് വലത്ത് തിരിഞ്ഞ് 4Km പോയി.വീണ്ടും വലത്ത് തിരിഞ്ഞ് 9km സഞ്ചരിച്ചാൽ അയാൾ യാത്ര തുടങ്ങിയടത്ത് നിന്നും എത്ര അകലെ?ആകെ സഞ്ചരിച്ച ദൂരം?

🔹+ ലെ, Centre/Startpoint A ആയാൽ അവിടുന്ന് Eastലേക്ക് Mark ചെയ്യുക. Then;→6
🔹ശേഷം Right ലേക്ക് സഞ്ചരിച്ചാൽ അത് Southലേക്ക്  ↓4
🔹അവിടുന്ന്,വീണ്ടും Right പോയാൽ അത് Westലേക്ക്   9←Lastpoint/C.
🔹ഇവിടെ A--C ദൂരം,നേരിട്ട് കാണാൻ പ്രയാസമായതിനാൽ, ഒരു ത്രികോണം സൃഷ്ടിച്ചാൽ Pythagorus തിയറി വച്ച് ദൂരം കാണാം.
🔹A, B, C എന്നീ ദിശകൾവച്ച് ത്രികോണം ചിത്രത്തിൽ കാണാം.
🔹Aമുതൽ Bവരെയുള്ള ദൂരവും, B - Cതമ്മിലുള്ള ദൂരവും അതിൽ കാണാം.
🔹A---C ദൂരമാണ് കാണേണ്ടത്;
                                          ________
🔹 Then, പൈ.തിയറി =√ab²+bc²
=√4²+3²   = √25    =Ans 5Km.

🔹Total Distance= 6+4+9.  =19Km.

Previous Post
Next Post

post written by:

എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....

0 Comments: