Trtr

Trtr

[28/11, 8:06 a.m.] ‪+91 751 029 1405‬: *ഇന്ത്യൻ നദീതീര പട്ടണങ്ങൾ*

🏣🏣🏣🏣🏣🏣

ആഗ്ര    - *യമുന*

അഹമ്മദാബാദ് - *സബർമതി*

അയോധ്യ    - *സരയൂ*

ബദരീനാഥ് - *അളകനന്ദ*

കൊൽക്കത്ത   -  *ഹൂഗ്ലി*

കട്ടക്ക് - *മഹാനദി*

ഡെൽഹി - *യമുന*

ഫിറോസ്പൂർ - *സത് ലജ്*

ഗുവാഹത്തി - *ബ്രഹ്മപുത്ര*

ഹരിദ്വാർ - *ഗംഗ*

ഹൈദരാബാദ് - *മുസി*

ജബൽപൂർ - *നർമദ*



കാൺപൂർ - *ഗംഗ*

കോട്ട - *ചoബൽ*

ലക്‌നൗ - *ഗോമതി*

ലുധിയാന - *സത്ലജ്*


നാസിക്ക് - *ഗോദാവരി*

പട്ന   - *ഗംഗ*


സംബൽ പൂർ - *മഹാനദി*

ശ്രീനഗർ - *ഝലo*



തിരുച്ചിറപ്പള്ളി - *കാവേരി*

വിജയവാഡ - *കൃഷ്ണ*
[28/11, 8:16 a.m.] ‪+91 77366 22373‬: പദവിയും പ്രായവും

🐚പ്രസിഡന്റ് ----  35

🐚വൈസ്  പ്രസിഡന്റ് --- 35

🐚ഗവര്‍ണര്‍ ----  35

🐚പ്രധാനമന്ത്രി ----  25

🐚മുഖ്യമന്ത്രി  ----  25

🐚ലോക്സഭാംഗം  ----  25

🐚രാജ്യസഭാംഗം  ----  30

🐚സ്റ്റേറ്റ്  ലെജിസ്ലേറ്റീവ്  കൗണ്‍സില്‍ അംഗം  ---- 30

🐚എം.എല്‍.എ  ----  25

🐚പഞ്ചായത്തംഗം  ---21

🚨 *എല്‍ഡിസി: മാറ്റങ്ങള്‍ മനസിലാക്കി പഠിക്കാം* 🚨

⏰ ഉയര്‍ന്ന മത്സരനിലവാരമുള്ള പരീക്ഷകളുടെ ഗണത്തില്‍പ്പെടുന്നതാണ് എല്‍.ഡി.സി. പരീക്ഷ. ഒട്ടേറെ കാര്യങ്ങളില്‍ കൃത്യമായും ചിട്ടയായും പഠിച്ചു മുന്നേറുന്നവര്‍ക്കേ ഈ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടാനാകൂ. മാറുന്ന ചോദ്യരീതികളെയും ചോദ്യമേഖലകളെയും ചോദ്യഉറവിടങ്ങളെയും പറ്റിയുള്ള ശരിയായ ധാരണയും അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങളും ഇതിന് പ്രധാനമാണ്.

⌛ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പി.എസ്.സി. പരീക്ഷകളിലെ ചോദ്യരീതികളില്‍ പ്രകടമായ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. വിവിധ വിഷയങ്ങളെ ഒരു നേര്‍രേഖയില്‍ എന്ന വണ്ണംമാത്രം പഠിക്കുന്നവര്‍ക്ക് പല ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വരുന്നു. ഈ ചോദ്യങ്ങള്‍ ഉദ്യോഗാര്‍ഥി മികച്ച രീതിയില്‍ തയാറെടുപ്പു നടത്തിയ വിഷയങ്ങളില്‍ നിന്നും കൂടിയാകുമ്പോള്‍ ആത്മവിശ്വാസത്തെ  ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു.

🔋ഒന്നോ രണ്ടോ ചോദ്യങ്ങള്‍ മാത്രം വന്നേക്കാവുന്ന ചില അപ്രതീക്ഷിത ചോദ്യമേഖലകളാണ് പലപ്പോഴും ഉദ്യോഗാര്‍ഥികളുടെ റാങ്ക് നിര്‍ണയിക്കുക. പരിചിതമല്ലാത്തതിനാല്‍ ഭൂരിഭാഗംപേരും കൈയൊഴിയുന്ന ഈ മേഖലകളില്‍ സ്‌കോര്‍ ചെയ്യാനായാല്‍ വിജയത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയും.

🔎 *പി.എസ്.സി. പരീക്ഷകളിലെ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങളുടെ സ്വഭാവത്തിലും രീതിയിലും വന്നിട്ടുള്ള ചില പ്രകടമായ മാറ്റങ്ങള്‍ ഇനിപ്പറയുന്നു:* 🔍

🏹 *തിയറി മാത്രമല്ല, ആപ്ലിക്കേഷനും അറിയണം* 🏹

🔘 *'മോണയില്‍ നിന്നും രക്തസ്രാവമുള്ളയാള്‍ക്ക് ഭക്ഷണത്തില്‍ വേണ്ട പോഷകമേത് ?'*- സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷക്ക് വന്ന ചോദ്യമാണിത്. രക്തസ്രാവം എന്നു കേള്‍ക്കുന്നതേ ~*_വൈറ്റമിന്‍-കെ_*~ യിലേക്ക് ഭൂരിഭാഗം പേരും നീങ്ങും. എന്നാല്‍  *_വൈറ്റമിന്‍-സി_* യുടെ അഭാവമാണ് മോണയിലെ രക്തസ്രാവത്തിലേക്കു നയിക്കുന്നത് എന്നുള്ള വസ്തുത മറക്കുകയും ചെയ്യും.

✅ ഇത്തരത്തില്‍ പ്രായോഗിക ജ്ഞാനം അളക്കുന്ന ചോദ്യങ്ങള്‍ കൂടി വരുന്നു. വിവിധ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പ്രവര്‍ത്തന തത്ത്വങ്ങളും ചോദ്യകര്‍ത്താക്കള്‍ക്ക് പ്രിയപ്പെട്ട മേഖലകളായി മാറുകയാണ്.

🔭 ട്രാന്‍സ്ഫോര്‍മറിന്റെ പ്രവര്‍ത്തന തത്ത്വമെന്ത്, ഓപ്റ്റിക്കല്‍ ഫൈബറിന്റെ പ്രവര്‍ത്തന തത്ത്വമെന്ത്, ഡയോഡിന്റെ ധര്‍മമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ അടുത്തിടെ പലവട്ടം ആവര്‍ത്തിക്കപ്പെട്ടു. ആയതിനാല്‍ ഈ സ്വഭാവമുള്ള ചോദ്യങ്ങളെ കരുതിയിരിക്കണം.

💪� *നവോത്ഥാന നായകരുടെ രചനകള്‍* 🖊

✏ കേരള നവോത്ഥാനം പത്തുമാര്‍ക്കിന്റെ ചോദ്യങ്ങള്‍ വരുന്ന മേഖലയാണ്. ഈ വിഷയത്തില്‍ നവോത്ഥാന നായകരുടെ രചനകളെപ്പറ്റിയുള്ള മൂന്നുവരെ ചോദ്യങ്ങള്‍ ഓരോ പരീക്ഷയിലും വരുന്നു.

✒ ശ്രീനാരായണ ഗുരുവിന്റെ ~'ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് '~, ചട്ടമ്പിസ്വാമികളുടെ _'പ്രാചീനമലയാളം'_, ബ്രഹ്മാനന്ദ ശിവയോഗികളുടെ ~'ആനന്ദക്കുമ്മി'~, ചാവറയച്ചന്റെ ~'ആത്മാനുതാപം'~, പണ്ഡിറ്റ് കറുപ്പന്റെ ~'ജാതിക്കുമ്മി'~ എന്നീ കൃതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം ചോദ്യപ്പേപ്പറുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

🕵 ഈ വിഷയത്തില്‍ അടുത്തിടെ കണ്ട വേറിട്ടൊരു ചോദ്യമാണ് *_'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്'_* രചിച്ചതാര് എന്നുള്ളത് (വാഗ്ഭടാനന്ദന്‍). നവോത്ഥാന നായകരെപ്പറ്റിയുള്ള വിവരങ്ങള്‍ പഠിക്കുമ്പോള്‍ അവരുടെ രചനകളും അവരുമായി ബന്ധപ്പെട്ടുള്ള രചനകളും പ്രത്യേകമായി പഠിക്കണം എന്നുള്ളതിലേക്കാണ് ഈ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

🇮🇳 *സംസ്ഥാനങ്ങളുടെ എണ്ണം* 🇮🇳

🌏 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ നടക്കുന്ന മിക്ക പരീക്ഷകളിലും കണ്ടുവരുന്ന ചോദ്യമാണ് *~_എണ്ണം._~*

⛰ പശ്ചിമഘട്ട മലനിരകള്‍ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു? സമുദ്രതീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണമെത്ര? ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണമെത്ര? തുടങ്ങിയ ചോദ്യങ്ങള്‍ ഉദാഹരണം.

👀 വിവിധ രാജ്യങ്ങളുമായും സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ വിവരം ഈ സാഹചര്യത്തില്‍ പഠിക്കേണ്ടതുണ്ട്.

📮 *പുതിയ പുതിയ നമ്പറുകള്‍*📮

💌 വ്യത്യസ്തമായ പിന്‍കോഡുകള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ എന്നിവ പി.എസ്.സി. ചോദ്യങ്ങളിലെ സ്ഥിരംസാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്. ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍, വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്നിവ അവയില്‍ ചിലതുമാത്രമാണ്.

🎓 സുപ്രിംകോടതിക്കു മാത്രമായി അനുവദിക്കപ്പെട്ട പിന്‍കോഡ് നമ്പറിനെപ്പറ്റി *(110 201)* പലതവണ ചോദ്യങ്ങള്‍ വന്നുകഴിഞ്ഞു. അതുപോലെത്തന്നെ അന്റാര്‍ട്ടിക്കയിലുള്ള *_~ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് പിന്‍കോഡും (403 001)~_* പി.എസ്.സി. പലവട്ടം ചോദിച്ചതാണ്.

🎀 *മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍* 🏆

🏅 വിവിധ മേഖലകളിലെ നിലവിലുള്ള പുരസ്‌കാര ജേതാക്കളേക്കാള്‍ മുന്‍വര്‍ഷങ്ങളില്‍ വിജയികളായവരെപ്പറ്റിയാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഇപ്പോള്‍ വരുന്നത്. പ്രധാന പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട്, ഏറ്റവും ഒടുവിലത്തെ അഞ്ചുവര്‍ഷങ്ങളിലെ വിജയികളെ ഓര്‍ത്തിരിക്കുംവിധം പരിശീലനം നടത്തണം.

📚 സാഹിത്യ മേഖലകളില്‍ മുന്‍വര്‍ഷത്തെ അവാര്‍ഡുകള്‍ നേടിയ കൃതികളും അറിഞ്ഞിരിക്കണം.

🏟 *തീരുമാനമെടുത്ത സ്ഥലങ്ങള്‍* 💥

🐎 സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ സ്ഥിരമായി കണ്ടുവരുന്ന ചോദ്യങ്ങളിലൊന്നാണിത്. ~നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സമ്മേളനം നടന്നതെവിടെ?~ നിയമലംഘനപ്രസ്ഥാനം തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത് ഏതു സമ്മേളനത്തില്‍, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് സമ്മേളനം നടന്നതെവിടെ? മൗലികാവകാശങ്ങള്‍ സാമ്പത്തികനയം എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രമേയം കോണ്‍ഗ്രസ് പാസാക്കിയ സമ്മേളനം നടന്നതെവിടെ? -എന്നീ ചോദ്യങ്ങള്‍ ഉദാഹരണങ്ങളാണ്.

⚔ സമാനമായ പുതിയ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാമെന്നതിനാല്‍ ഈ രീതിയിലുള്ള തയ്യാറെടുപ്പ് ഉദ്യോഗാര്‍ഥികള്‍ നടത്തണം.

🏩 *സ്ഥാപനങ്ങളും വര്‍ഷങ്ങളും* 🏬

⛽ പൊതു മേഖലയിലെയും സാംസ്‌കാരിക രംഗത്തെയും വിവിധ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന വര്‍ഷങ്ങള്‍ ചോദ്യപേപ്പറുകളിലെ സ്ഥിരം സാന്നിധ്യമാണ്.

🚎 കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി., കെ.എസ്.എഫ്.ഇ. എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന വര്‍ഷങ്ങള്‍ പലവട്ടം ചോദിച്ചുകഴിഞ്ഞു. അതുപോലെ തന്നെയാണ് കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ കാര്യവും.

🚂 ഇത്തരത്തിലുള്ള പ്രധാന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ നിശ്ചയമായും അറിഞ്ഞിരിക്കണം.

🎉 *ആഘോഷങ്ങള്‍ ഇടംപിടിക്കുന്നു* 📯

🛎 വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ ചോദ്യങ്ങളായി മാറുന്നു. ~'രാജാ റാണി മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ നടക്കുന്നതെവിടെ,~ മേദാരം ജതാര എന്ന ട്രൈബല്‍ ആഘോഷം അരങ്ങേറിയതെവിടെ, എലഫെന്റാ ഫെസ്റ്റിവല്‍ നടക്കുന്നതെവിടെ' എന്നീ ചോദ്യങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളും ഉത്സവങ്ങളും കൃത്യമായും പഠിക്കണം.

🛰 *വേറിട്ട ഗ്രാമങ്ങളിലൂടെ* 🏞

🐸 ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികവുകാട്ടുന്ന ഗ്രാമങ്ങള്‍ ചോദ്യപേപ്പറുകളില്‍ ഇപ്പോള്‍ സ്ഥിരം സാന്നിധ്യമാണ്. 'ഇന്ത്യയിലെ ആദ്യത്തെ ഇ-പെയ്‌മെന്റ് ഗ്രാമപഞ്ചായത്തേത്? സ്വന്തമായി ജലനയം പ്രഖ്യാപിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്തേത്? സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ഗ്രാമപഞ്ചായത്തേത്?' തുടങ്ങിയ ചോദ്യങ്ങള്‍ അടുത്തിടെ നടന്ന പരീക്ഷകളില്‍ പലവട്ടം ആവര്‍ത്തിച്ചവയാണ്. ഗ്രാമങ്ങളുടെ മികവു സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും ശേഖരിച്ചു പഠിക്കണം.

😎 *ബ്രാന്‍ഡ് അംബാസഡര്‍മാര്‍* 🐯

🐿 വിവിധ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ പി.എസ്.സി. പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങളാണ്. 'കേരള ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആര്? മേക്ക് ഇന്‍ കേരള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആര്? ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബാന്‍ഡ് അംബാസഡറാര്? സ്വച്ഛ്ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസഡറാര്' തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇത്തരം ചോദ്യങ്ങളില്‍ പ്രത്യേക കരുതലും തയാറെടുപ്പും വേണം.

👮 *നിയമ സ്ഥാപനങ്ങളുടെ കടന്നുകയറ്റം* 🏤

👻 ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍, വനിതാകമ്മീഷനുകള്‍, വിവരാവകാശ കമ്മീഷനുകള്‍, വിജിലന്‍സ് കമ്മീഷന്‍, വിദ്യാഭ്യാസ അവകാശനിയമം, വിജ്ഞാന കമ്മീഷന്‍ എന്നിവയെല്ലാം അടുത്ത കാലത്തായി പി.എസ്.സി. ചോദ്യപേപ്പറുകളില്‍ സ്ഥിരമായി സ്ഥാനം പിടിക്കുന്നു.

👹 ഭരണപരമായ സ്ഥാപനങ്ങള്‍ ചോദ്യകര്‍ത്താക്കളുടെ ഇഷ്ടവിഷയമായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ആയതിനാല്‍ ഈ മേഖലയില്‍ പ്രത്യേകം ശ്രദ്ധയൂന്നിയുള്ള പഠനം വളരെ പ്രധാനപ്പെട്ടതാണ്.

⚖ *അളവുകളും തൂക്കങ്ങളും* 📐

🔰 അംഗീകൃത അളവുകളും തൂക്കങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്നു. 'താപത്തിന്റെ എസ്.ഐ.യൂണിറ്റേത്?' 'സമയത്തിന്റെ എസ്.ഐ. യൂണിറ്റേത്?' 'പിണ്ഡത്തിന്റെ എസ്.ഐ.യൂണിറ്റേത്?' എന്നീ ചോദ്യങ്ങള്‍ സമീപകാലത്ത് ആവര്‍ത്തിച്ചവയാണ്.
➖➖➖➖➖➖➖➖➖

🚀 *പി.എസ്.സി. പരീക്ഷകളില്‍ സമീപകാലത്തായി ഇടംപിടിച്ചിട്ടുള്ള പുതിയ ചോദ്യമേഖലകളെ അറിയുകയും കൂടുതല്‍ വസ്തുതകള്‍ മനസ്സിലാക്കുകയും ചെയ്യുന്നത് ഉയര്‍ന്ന റാങ്കിലേക്ക് നയിക്കും. പരീക്ഷയെഴുതുന്ന പതിനായിരങ്ങളില്‍ നിന്നും ഉദ്യോഗാര്‍ഥികളെ വേറിട്ടവരാക്കാന്‍ ഈ ഉദ്യമം തീര്‍ച്ചയായും സഹായിക്കും

Previous Post
Next Post

post written by:

എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....

0 Comments: